ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മ ബിനോയ് വിശ്വം സ്വീകരണം നൽകി

ബഹ്റൈനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബിനോയ് വിശ്വം എം.പിക്ക് പ്രതിഭ ഓഫിസിൽ സ്വീകരണം നൽകി. പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസൽ ബൊക്കെ നൽകി സ്വീകരിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തെ പൂർണമായും തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും രീതിയുമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്നും ഇത്തരമൊരു പ്രതിസന്ധിയിൽ ഇടത് മതേതര പുരോഗമന സംഘടനകളുടെ ഐക്യവും ശക്തിയും വളരെ പ്രാധാന്യമേറിയതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, ഷാജി, സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, പ്രതിഭ രക്ഷാധികാരി ശ്രീജിത്, നവകേരള വേദി നേതാവ് എസ്.വി. ബഷീർ എന്നിവർ സംസാരിച്ചു.
46757