“പ്രവാസവും കുടുംബവും” പ്രഭാഷണം ശ്രദ്ധേയമായി....


‘തങ്ങളെല്ലാത്തവർക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന ഓരോ പ്രവാസിയും സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും സംരക്ഷിക്കുന്നതോടൊപ്പം അവരവർക്ക് വേണ്ടിയും ജീവിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ജൗഹർ മുനവ്വിർ ഓർമ്മിപ്പിച്ചു. വിജ്ഞാന സദസ്സിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ മനാമ ഗോൾഡ് സിറ്റി ആസ്ഥാനത്തുള്ള കെ−സിറ്റിയിൽ നടത്തിയ “പ്രവാസവും കുടുംബവും”  എന്ന പ്രഭാഷണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പ്രവാസ ജീവിതം തുടരാമെന്ന സങ്കൽപത്തിൽനിന്നും നാം പിറകോട്ട് മാറേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്നും, നല്ല ആരോഗ്യമുള്ളപ്പോൾ തന്നെ കൂട്ടുകുടുംബങ്ങൾക്കൊപ്പം പിറന്ന നാട്ടിൽ ഒരു ജീവിതനായി ഓരോ പ്രവാസിയും  ശ്രമിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ്യ ഷംസീർ സ്വാഗതവും സമീർ ഫാറൂഖി നന്ദിയും പറഞ്ഞു.

article-image

4575

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed