ബഹ്റൈൻ പ്രവാസിക്ക് സഹായം നൽകി നവഭാരത് സേവാ ടീം


ബഹ്റൈനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയുടെ നവജാത ശിശുവിന് ഹൃദയത്തിന് തകരാറുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവുവരുമെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പിതാവിന് അത് താങ്ങാനാവില്ല എന്നും "നവഭാരത് സേവാ ടീമിനെ " അറിയിച്ച പ്രകാരം നാട്ടിൽ രണ്ടര ലക്ഷത്തോളം രൂപ നൽകി സഹായിച്ചുവെന്ന് നവഭാരത് ഭാരവാഹികൾ അറിയിച്ചു. ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവർക്കും താഴ്ന്ന വരുമാനക്കാർക്കും സഹായമായി " അക്ഷയ പാത്രം " പദ്ധതി തുടങ്ങാനും നവഭാരത് സേവാ ടീം തീരുമാനിച്ചതായും ഇവർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 3306 4441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dfsdfgsfgds

You might also like

  • Straight Forward

Most Viewed