കായംകുളം പ്രവാസി കൂട്ടായ്മയൂടെ കുടുംബയോഗം മെയ് 18ന്

ബഹ്റൈനിലെ കായംകുളം പ്രവാസികളുടെ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയൂടെ കുടുംബയോഗം മെയ് 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കാനൂ ഗാർഡനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മിഥുൻ കൊട്ടാരക്കര വിമൽ വിനു, അഖിൽ കൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസികൽ നൈറ്റ് അടക്കമുള്ള വിവിവ പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറുമെന്ന് പ്രസിഡന്റ് അനിൽ ഐസക് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.
സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ 39384959 അല്ലെങ്കിൽ 38424533 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
stgs