കണ്ണൂർ സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു


കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനും കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനുമായ അഭിലാഷ് (26) ആണ് മരിച്ചത്. ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ് അഭിലാഷ്. പരേതന്റെ കുടുംബം വർഷങ്ങളായി ബഹ്റൈനിലുള്ളവരാണ്. അമ്മയും രണ്ട് സഹോദരങ്ങളും ഉണ്ട്.

സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

article-image

gtdrs

You might also like

  • Straight Forward

Most Viewed