ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ കൂട്ടായ്മ നിലവിൽ വന്നു

ബഹ്റൈനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ദന്ത രോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ “ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ കൂട്ടായ്മ നിലവിൽ വന്നു. ICRF ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികളായി ഡോ. പ്രിൻസ് പാപ്പച്ചൻ (പ്രസിഡന്റ്), ഡോ. കുശ്ബു (വൈസ് പ്രസിഡന്റ്), ഡോ. ബിജോഷ് ജോസ് (സെക്രട്ടറി), ഡോ. പ്രജീത്ത് ബാബു (ജോ: സെക്രട്ടറി), ഡോ. റിങ്കു ജോസ് (ട്രഷറർ), കൂടാതെ എക്സിക്യൂട്ടീവ് മെമ്പർമാരായി ഡോ. ജയ് ഗോവിന്ദ്, ഡോ. ജിതേഷ്, ഡോ. മനോജ് തോമസ്, ഡോ. മൊഹമ്മദ് ജിയാദ്, ഡോ. രാഹുൽ രതീഷ്, ഡോ. രാജേന്ദ്രൻ, ഡോ.രഞ്ജിത്ത് ദിവാകരൻ, ഡോ.സുജിത് ജോൺസ് എന്നിവർ ചുമതല ഏറ്റു. പരിപാടിയിൽ നൂറിലധികം ഡെന്റൽ ഡോക്ടർമാർ കുടുംബസമേതം പങ്കെടുത്തു.
ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ കൂട്ടായ്മ നിലവിൽ വന്നു
jhhkhkj