ബഹ്റൈൻ ഫുഡ് ലവേഴ്സിന്റെ സ്റ്റാർ നൈറ്റ് 2023 ശ്രദ്ധേയമായി

ബഹ്റിൻ ഫുഡ് ലവേഴ്സിന്റെ രണ്ടാമത്തെ വാർഷികവും ഈസ്റ്റർ വിഷു ഈദ് ആഘോഷവും സ്റ്റാർ നൈറ്റ് 2023 എന്ന പേരിൽ സംഘടിപ്പിച്ചു. ബിഎംസി ഹാളിൽ നടന്ന ചടങ്ങിൽ ഫാത്തിമ അൽ മൻസൂരി മുഖ്യാതിഥിയായും നൈന മുഹമ്മദ് ഷാഫി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികൾ ആയും പങ്കെടുത്തു. ശ്രീജിത്ത് ഫറോക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ രണ്ടുവർഷത്തെ പ്രവർത്തനങ്ങളെപറ്റി സ്വാഗത പ്രസംഗത്തിൽ ഷജിൽ അലക്കൽ വിശദീകരിച്ചു.
പ്രവീൺ നായർ , അമൽദേവ് എന്നിവർ ആശംസകൾ നേർന്ന യോഗത്തിൽ രശ്‌മി അനൂപ് നന്ദി രേഖപ്പെടുത്തി. മുപ്പതു വർഷക്കാലമായി ഷെഫായി സേവനം അനുഷ്ടിക്കുന്ന ടി .പി ഹാഷിം, നാൽപ്പതു വർഷക്കാലമായി ജോലിത്തിരക്കിനിടയിലും കൃഷി ചെയ്യുന്ന വി.പി നന്ദകുമാർ എന്നിവരെ പരിപാടിയിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
േ്ിേി