2024 ല്‍ മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ് ഡോ.പരകാല പ്രഭാകര്‍

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്ന് സാമ്പത്തിക വിദഗ്ധനും നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ മോദിഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ ഏറെ പിന്നിലാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
എസ്സെയ്‌സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈ്‌സിസ്’ എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവില്‍ പുറത്തിറക്കിയിരുന്നു. മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോദിക്കതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
ADSDFSDS
ADSDFSDS