ബഹ്‌റൈൻ പ്രതിഭ ‘ജീവനം’ കാർഷിക ക്യാംപെയ്ൻ ആരംഭിച്ചു

ബഹ്‌റൈൻ പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കാർഷിക പ്രാധാന്യം പ്രചരിപ്പിക്കാനും, കൃഷി ചെയ്യുവാനും ,പഠിക്കുവാനും, കൃഷി വികസിപ്പിക്കുവാനും താല്പര്യമുള്ള സംഘങ്ങൾക്കോ വ്യക്തികൾക്കോ സംഘടനകൾക്കോ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനായി രൂപം നൽകിയ ജീവനം പദ്ധതിയുടെ ഉദ്‌ഘാടനം കാനൂ ഗാർഡനിലുള്ള കണ്ണൂർ വില്ലയിൽ വച്ച് സിഞ്ച് കർഷക കുടുംബാംഗം അലി ഇബ്രാഹീം ഈസ നാസർ ഉദ്ഘാടനം ചെയ്തു.
നജീബ് മീരാൻ സ്വാഗതവും, നൗഷാദ് പൂനൂർ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ കാർഷികവൃത്തിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ പങ്കെടുത്തു. കാർഷിക മേഖലയെ പറ്റിയുള്ള വിവരണവും, നൂതന കൃഷി രീതികൾ പരിചയപ്പെടുത്തികൊണ്ടുള്ള ക്ലാസ്സും അബ്ദുൾ ഗഫൂർ നിർവഹിച്ചു.
dfhfgh