ബഹ്‌റൈനിൽ സന്നദ്ധസേവനത്തിന് അവസരം; 'നമ്മുടെ ജനതയുള്ളിടത്തോളം ബഹ്‌റൈൻ സുരക്ഷിതം' കാമ്പയിൻ ആരംഭിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുണ്ടാകുന്ന ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്കായി ദേശീയ സന്നദ്ധ സേവന പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. രാജ്യത്തോടുള്ള ഉത്തരവാദിത്തം മുൻനിർത്തിയും സമൂഹത്തിൽ സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മനോഭാവം വളർത്തുന്നതിനുമാണ് ഈ തീരുമാനം.
സന്നദ്ധസേവനത്തിന് താല്പര്യമുള്ളവർക്ക് volunteer.gov.bh എന്ന വെബ്‌സൈറ്റ് വഴി “നമ്മുടെ ജനതയുള്ളിടത്തോളം ബഹ്‌റൈൻ സുരക്ഷിതം” (Bahrain is fine… as long as you are its people) എന്ന കാമ്പയിനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആരോഗ്യം, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേറ്റീവ്, റെഗുലേറ്ററി തുടങ്ങി രാജ്യത്തിന്റെ ആവശ്യകതയനുസരിച്ചുള്ള വിവിധ മേഖലകളിലാണ് സന്നദ്ധപ്രവർത്തകർക്ക് അവസരം നൽകുന്നത്.
അപേക്ഷിക്കുന്നവരുടെ വൈദഗ്ധ്യവും രാജ്യത്തിന് ആവശ്യമായ സേവന മേഖലകളും പരിഗണിച്ച് വരും ദിവസങ്ങളിൽ ഇവരെ നേരിട്ട് ബന്ധപ്പെടും. ദേശീയ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമായും വ്യവസ്ഥാപിതമായും ഉറപ്പുവരുത്താനാണ് ഈ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
fdgdg


