സമസ്ത പൊതുപരീക്ഷ: ഗുദൈബിയ അൽഹുദാ മദ്റസയ്ക്ക് നൂറുശതമാനം വിജയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഈ വർഷം നടന്ന പൊതുപരീക്ഷയിൽ ഗുദൈബിയ ഏരിയയിലെ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസയ്ക്ക് തിളക്കമാർന്ന വിജയം. അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതോടെ മദ്റസ നൂറുശതമാനം നേട്ടം കൈവരിച്ചു.

മുഹമ്മദ് സഹൽ (ക്ലാസ് 5), ഷെസ ഫാത്തിമ (ക്ലാസ് 5) എന്നിവർ ടോപ് പ്ലസ് വിഭാഗത്തിൽ മികച്ച വിജയം നേടി. മുഹമ്മദ് ആസിം (ക്ലാസ് 5) ഡിസ്റ്റിംക്ഷൻ കരസ്ഥമാക്കി. ഇസ്വാ നൗജാസ് (ക്ലാസ് 5), അബ്ദുൽ അസീം എം.വി (ക്ലാസ് 7), മുഹമ്മദ് ഫൈസാൻ എം.പി (ക്ലാസ് 7) എന്നിവർ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലും, മുഹമ്മദ് ഫാദിൽ (ക്ലാസ് 5), അലിയ സെഹ്റ അക്‌ബർ (ക്ലാസ് 5), മുഹമ്മദ് റിഷാൻ (ക്ലാസ് 7) എന്നിവർ സെക്കന്റ് ക്ലാസ് വിഭാഗത്തിലും വിജയിച്ചു. മുഹമ്മദ് ഷഹ്‌സൈബ് (ക്ലാസ് 5) തേർഡ് ക്ലാസ് വിഭാഗത്തിലും വിജയം രേഖപ്പെടുത്തി.

അധ്യാപകരുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും കൃത്യമായ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികളെ മദ്റസ മാനേജ്‌മെന്റ് അഭിനന്ദിച്ചു. പുതിയ അഡ്മിഷനുകൾക്ക് 38857795, 39473849, 39256178 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dfgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed