യുദ്ധഭീതിയും മോശം കാലാവസ്ഥയും; ബഹ്‌റൈനിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് റെക്കോർഡ് തിരക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: യുദ്ധസമാനമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും കാരണം ബഹ്‌റൈനിൽ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ വൻ വർധനവ്. ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് വലിയൊരു വിഭാഗം ജനങ്ങൾ വീടുകളിൽ കഴിയുന്നതാണ് ഇതിന് കാരണം.

നേരത്തെ 15 മിനിറ്റിനുള്ളിൽ ലഭിച്ചിരുന്ന ഓർഡറുകൾക്ക് ഇപ്പോൾ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നതായി ഉപഭോക്താക്കൾ പറയുന്നു. പല റെസ്റ്റോറന്റുകളും ഓർഡറുകളുടെ എണ്ണം വർധിച്ചതോടെ ഡെലിവറി സമയം ദീർഘിപ്പിച്ചിരിക്കുകയാണ്. വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സമയങ്ങളിൽ സൈറണുകൾ മുഴങ്ങുന്നത് ഡെലിവറി റൈഡർമാരുടെ നീക്കത്തെയും ബാധിക്കുന്നുണ്ട്. വ്രതാരംഭത്തിന് മുന്നോടിയായി സുരക്ഷിതമായി വീടുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

article-image

sxdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed