ബഹ്‌റൈനിൽ കോടതി നടപടികൾ മാർച്ച് 5 വരെ ഹിയറിംഗുകൾ മാറ്റിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോടതി സെഷനുകൾ നിർത്തിവെക്കുന്നതും ഹിയറിംഗുകൾ മാറ്റിവെക്കുന്നതും തുടരുമെന്ന് നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി ഏകോപിപ്പിച്ചും ബഹ്‌റൈൻ ബാർ അസോസിയേഷനുമായി കൂടിയാലോചിച്ചും എടുത്ത ഈ തീരുമാനം മാർച്ച് 5 വരെ പ്രാബല്യത്തിലുണ്ടാകും.
നിയമപരമായ സമയപരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നടപടിക്രമങ്ങളുടെ കൃത്യതയും സുതാര്യതയും നിലനിർത്തുന്നതിനുമാണ് ഈ തീരുമാനം. നിലവിലെ അസാധാരണ സാഹചര്യത്തിൽ കോടതി നടപടികൾ സുഗമമായി നടത്തുന്നതിനും അഭിഭാഷകരുടെയും കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 5 വരെയുള്ള കാലയളവിൽ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും മാറ്റിവെച്ചിട്ടുണ്ട്. കോടതി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും.
hfgh


