വിശ്വമലയാളത്തിന്റെ ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും


മലയാളം മിഷൻ ആഗോളതലത്തിൽ പ്രവാസി മലയാളി സമൂഹത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരത ദൗത്യമായ വിശ്വമലയാളത്തിൻ്റെ ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺ ലൈനിൽ നിർവ്വഹിച്ചു. ബഹ്റൈൻ കേരളിയ സമാജത്തിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ  മുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ് സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ ആശംസകൾ നേർന്നു. രജിത അനി നന്ദി രേഖപ്പെടുത്തി.

article-image

ിുരനര

You might also like

Most Viewed