ഫ്രന്റ്സ് വനിതാ കായികോത്സവം ശ്രദ്ധേയമായി


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം നടത്തിയ കായികോത്സവം മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ വച്ചു നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.  നമ്പർ ഗെയിം, പിക്ക് ദി ഗ്ലാസ് വിത് ബലൂൺ, ബിസ്കറ്റ് ഗെയിം, ലെമൺ ആൻഡ് സ്പൂൺ റേസ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്.

പ്രിയ സുനിൽ, അനീഷ, തസ്‌ലീമ, ഷഹാന, ഹസീബ, റാഷിദ, സാജിദ, ഉമ്മു സൽ‍മ തുടങ്ങിയവർ ജേതാക്കൾ ആയി. വിജയികൾക്കുള്ള സമ്മാനദാനം ഏരിയ പ്രസിഡന്റ് ഫാത്തിമ സാലിഹ്, ശൈമില നൗഫൽ, സഈദ റഫീഖ്, ബുഷ്‌റ റഹീം തുടങ്ങിയവർ നിർവഹിച്ചു.  ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ, ഫസീല മുസ്തഫ, ഷിജിന ആഷിഖ്, ഹെന ഹാരിസ്, നസീല ഷഫീഖ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. പരിപാടിക്ക് സൗദ പേരാമ്പ്രയും സോന സക്കരിയയും നേതൃത്വം നൽകി.

article-image

tyuyt

You might also like

  • Lulu Exchange
  • Straight Forward

Most Viewed