ബഹ്റൈൻ പ്രവാസി മഹേഷ് ഭാട്ടിയ നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മുംബൈയിലെ വസതിയിൽ അന്തരിച്ച ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മഹേഷ് ഭാട്ടിയയുടെ (72) നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു. ബഹ്‌റൈനിൽ ജനിച്ച് അവിടെത്തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ശേഷമാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഗൾഫ് എയറിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് മീഡിയ രംഗത്തും ബഹ്‌റൈൻ എക്സിബിഷൻസ് ആൻഡ് കൺവെൻഷൻ അതോറിറ്റിയിലും സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു.

ലയൺസ് ക്ലബ് ഓഫ് ബഹ്‌റൈൻ, തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി, ഇന്ത്യൻ അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ തുടങ്ങിയ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ബോർഡ് അംഗമായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ സുനിത, മക്കളായ നമിത്, പൂനം, മരുമക്കളായ വർഷ, അനിൽ റാവു, സഹോദരങ്ങളായ ദിലീപ്, നളിനി, മാല എന്നിവരും പേരക്കുട്ടികളായ ആർന, ഹിയ, ധൃതി, സാരൻഷ് എന്നിവരാണ് കുടുംബാംഗങ്ങൾ.

article-image

asasasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed