പ്രവാസി വെൽഫെയർ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു
കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുക എന്ന് പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്റഡ് സ്പീക്കറുമായ സിവി ഖലീലുറഹ്മാൻ.
പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രവാസി സെൻററിൽ സംഘടിപ്പിച്ച കുട്ടികളും പഠനവും എക്സ്പെർട്ട് ടോക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.
േ്ു്േു
