മാർതോമ പാരിഷ് ഗായകസംഘം പിക്നിക് സംഘടിപ്പിച്ചു
ബഹ്‌റൈൻ മാർതോമ പാരിഷ് ഗായകസംഘത്തിന്റെ പിക്നിക് ഹമലയിൽ അൽ ഖൈറാൻ പൂളിൽ നടന്നു. നൂറോളം ഗായകസംഘങ്ങളും അവരുടെ കുടുംബങ്ങളും പിക്നിക്കിൽ പങ്കെടുത്തു. ബിനോയ് ജോൺ കായിക, വിനോദ മത്സരങ്ങൾക്കു നേതൃത്വം നൽകി.
ഇടവക വികാരി ഡേവിഡ് വി. ടൈറ്റസ്, സഹവികാരി ബിബിൻസ് മാത്യൂസ് ഓമനാലി, കൊയർ മാസ്റ്റർ ആശിഷ് ജേക്കബ്, അസി. മാസ്റ്റർ സാരംഗ് ജേക്കബ്, പിക്നിക് കൺവീനർ ജേക്കബ് റോയ് കുണ്ടറ എന്നിവർ നേതൃത്വം വഹിച്ചു.
േുേീു
