കൊതുകുകൾ പെരുകുന്നു; ജനം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം


കാലാവസ്ഥ വ്യതിയാനം മൂലം കൊതുകുകളുടെ എണ്ണം പെരുകുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ജനം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം. പകർച്ച വ്യാധികൾ പടർത്തുന്നതിൽ കൊതുകുകളുടെ പങ്ക് വളരെ വലുതായതിനാൽ ജാഗ്രത പുലർത്തുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. താമസസ്ഥലങ്ങളിലെ കുളങ്ങൾ, ജലധാരകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും പൂച്ചട്ടികൾ ഉൾപ്പെടെയുള്ളവയും പരിശോധിക്കുക തുടങ്ങിയ നടപടികൾ അഭികാമ്യമാണ്. 1982ലാണ് ബഹ്‌റൈനെ മലേറിയ മുക്തമായി പ്രഖ്യാപിച്ചത്.

പ്രതിരോധ നടപടികൾ ഊർജിതമായതിനാൽ അതിനുശേഷം മലേറിയ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ജാഗ്രത വേണമെന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കുവെക്കുന്നത്.

article-image

xfdh

You might also like

  • Straight Forward

Most Viewed