ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്ന വേദിയായ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് ശ്രദ്ധേയമായി. അംബാസഡർ പിയൂഷ് ശ്രീവാസ്തവയും എംബസിയുടെ കോൺസുലർ ടീമും അഭിഭാഷകരുടെ പാനലും സംബന്ധിച്ചു.40ഓളം ഇന്ത്യക്കാർ ഓപൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ 10ആം എപ്പിസോഡിന്റെ സംപ്രേഷണത്തോടെയാണ് പരിപാടി തുടങ്ങിയത്.
കോൺസുലർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംബസി എപ്പോഴും സന്നദ്ധമാണെന്നും വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ എംബസി തുടർന്നും സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. എംബസിയുടെ സേവനം തേടിയെത്തുന്നവരുടെ സൗകര്യാർഥം കോൺസുലർ ഹാളിൽ ‘കിഡ്സ് കോർണർ’ സജ്ജീകരിച്ചിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചു.
2542356