ആറാം ദേശീയ ടെലികോം നയം ആവിഷ്കരിച്ച് ബഹ്റൈൻ : മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധന


ബഹ്‌റൈനിൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി കണക്കുകൾ. ആറാം ദേശീയ ടെലികോം നയം ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളിലാണ് ടെലികോം രംഗത്ത് വൻ വളർച്ചയുണ്ടായതായി വ്യക്തമാകുന്നത്. മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ലെ രണ്ടാം പാദത്തിൽ രണ്ട് മില്യൺ മൊബൈൽ ഉപഭോക്താക്കൾ രാജ്യത്തുണ്ട്. മൊത്തം ജനസംഖ്യക്കാനുപാതികമായ സിം കാർഡുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ഇത് 137 ശതമാനമായാണ് വർധിച്ചത്. ലാൻഡ് ലൈൻ ഉപഭോക്താക്കൾ ഇതേ കാലയളവിൽ 221577 മാത്രമാണ്. ലാൻഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലെ വർധന 14 ശതമാനം മാത്രമാണ്. ബ്രോഡ് ബാൻഡ് വരിക്കാരുടെ എണ്ണം 2022 രണ്ടാം പാദത്തിൽ രണ്ട് മില്യനാണ്. 2020ൽ ടെലികോം രംഗത്തുനിന്നുണ്ടായ വരുമാനം 460 മില്യൺ ദിനാറാണ്.

ഇന്റർനെറ്റ് സേവന വരിക്കാരുടെ ശരാശരി പ്രതിമാസ ഉപഭോഗം പത്തുവർഷത്തിൽ 12 മടങ്ങ് വർധിച്ചു. 2012ൽ ഒരു ഉപയോക്താവിന് പ്രതിമാസം 2GB എന്നതിൽ നിന്ന് 2022ൽ ഒരു ഉപയോക്താവിന് 27GB ആയാണ് വർധന. ആറാം ടെലികോം നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബഹുരാഷ്ട്ര കമ്പനികളിൽനിന്ന് ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിനെ നയ രൂപവത്കരണത്തിൽ സഹായിക്കാൻ കൺസൾട്ടൻസിയെ നിയമിക്കാനും നയം നടപ്പാക്കാനാവശ്യമായ സഹായം നൽകാനുമാണ് ടെൻഡർ ക്ഷണിച്ചിരുന്നത്. ആർതർ ഡി ലിറ്റിൾ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ് ഇന്റർനാഷനൽ എന്നീ കമ്പനികളാണ് ടെൻഡർ നൽകിയത്. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികതയുടെ കേന്ദ്രമായി രാജ്യത്തെ വളർത്താനാണ് ആറാം ടെലികോം പദ്ധതിക്കുവേണ്ടിയുള്ള നയരേഖ വിഭാവനം ചെയ്യുന്നത്.

article-image

HKKJKLJKL

You might also like

Most Viewed