ഐ.സി.ആർ.എഫ് ഇഫ്താർ സംഗമം നടത്തി

ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കുവേണ്ടി ഇഫ്താർ സംഗമം നടത്തി. അസ്കറിലെ ഹാവ് ലോക്ക് വൺ ഇന്റീരിയറിലെ ജീവനക്കാർ പങ്കെടുത്തു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പങ്കെടുത്തു. തൊഴിലാളികളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും അംബാസഡർ സംവദിച്ചു.
270 തൊഴിലാളികൾ സംഗമത്തിൽ പങ്കെടുത്തു. മലബാർ ഗോൾഡിന്റെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
ertydr