എൽ.എം.ആർ.എ പരിശോധന; നിയമലംഘനം നടത്തിയവർ പിടിയിൽ

വിവിധ ഗവർണറേറ്റ് പരിധികളിൽ നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള എൽ.എം.ആർ.എ പരിശോധന തുടരുന്നു.ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് തൊഴിലിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമാണ് പരിശോധന നടത്തിയത്. തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ച ഏതാനുംപേർ പിടിയിലായിട്ടുണ്ട്. കമ്മ്യൂണിറ്റി പൊലീസിന്‍റെ സഹായവും പരിശോധനകൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
mhjgvhngch