അൽറബിഹ് മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു


അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിൽ അൽറബിഹ് മെഡിക്കൽ സെന്റർ മനാമ ബസ് സ്റ്റേഷന് മുൻവശത്ത് പ്രവർത്തനം ആരംഭിച്ചു. ആതുരരംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള ഗ്രൂപ്പിെന്റ ബഹ്‌റൈനിലെ എട്ടാമത്തെ സ്ഥാപനവും ആദ്യ മെഡിക്കൽ സെന്ററുമാണിത്. കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയതെന്ന് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇന്റേണൽ മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഡെന്റൽ, ഫിസിയോതെറപ്പി, എമർജൻസി വിഭാഗങ്ങളിലായി 32 വിദഗ്ധ ഡോക്ടർമാരും നൂറിലധികം മറ്റു ജീവനക്കാരും സ്ഥാപനത്തിലുണ്ട്. അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന് മിഡിലിസ്റ്റിൽ സൗദിയിലും ഒമാനിലും സ്ഥാപനങ്ങളുണ്ട്. കുവൈത്തിലും ഖത്തറിലും ഉടൻ സേവനം തുടങ്ങുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. 150ൽപരം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 32ൽപരം ആരോഗ്യ പരിചരണ മുറികൾ, ഒരേസമയം മൂന്ന് നിലകളിലായി ആയിരത്തിൽപരം ആളുകളെ ഉൾക്കൊള്ളാനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. ഫാർമസി, റേഡിയോളജി ലാബ് സൗകര്യങ്ങളുമുണ്ട്. ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, മെഡിക്കൽ ഡയറക്ടർ ഡോ. അനസ് അൽ ജോസൻ എന്നിവരും വാർത്തസമ്മളനത്തിൽ പങ്കെടുത്തു.

article-image

jgjgjhgjh

You might also like

Most Viewed