സംഗമം ഇരിഞ്ഞാലക്കുട ഇഫ്താർ സംഗമം സംഘടിപ്പിച്ചു


സംഗമം ഇരിഞ്ഞാലക്കുട ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉം അൽ ഹസ്സം ബാങ്കോക്ക് ഹാളിൽ പ്രസിഡണ്ട്‌ ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു. മനുഷ്യ നന്മയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് പരിശുദ്ധ റമദാൻ മാസമെന്ന് സിറാജ് മൗലവി മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ, സംഗമം ഇരിഞ്ഞാലക്കുട ചെയർമാൻ ദിലീപ്, എന്റർടൈൻമെന്റ് സെക്രെട്ടറി സജീവ്, സംഗമം മുൻ ഭാരവാഹികളായ ശിവദാസൻ മഞ്ചേരി, സദുമോഹൻ, വിജയൻ, ശശി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഇ. എ. ജമാൽ നന്ദിയും പറഞ്ഞു.

article-image

kjbkhb

article-image

mgfjgfh

article-image

gfhgfgf

article-image

mhgjhgfj

You might also like

Most Viewed