ടി.എം.ഡബ്ലിയു.എ. ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ ടി.എം.ഡബ്ലിയു.എ. ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ റസാഖ് വി.പി. അധ്യക്ഷത വഹിച്ചു.ഈസ്സ ഹസീബിന്റെ ഖുർ ആൻ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ സ്വാഗതമാശംസിച്ചു. സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് വിവരിച്ചു. ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.ഹാഷിം പുല്ലമ്പി, നിസാർ ഉസ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.കെ. ഹാരിസ്, അഷ്റഫ് ടി.കെ, ഷിറാസ് അബ്ദു റസാഖ്, രിസാൻ ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ അമ്പലായി, ഷംസുദീൻ വെള്ളിക്കുളങ്ങര, ഫസലുൽ ഹഖ്, എ പി. ഫൈസൽ, ജാഫർ മൈദാനി, ലത്തീഫ് ചാലിയം എന്നിവർ പങ്കെടുത്തു. ബെന്യാമിൻ, ഫർഹീൻ ഹാരിസ്, ഹിശാം ഹാഷിം, ഷംസുദീൻ വി.പി., രിസാലുദ്ദീൻ, അബ്ദുൽ റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ട്രഷറി മുസ്തഫ ടി.സി.എ. നന്ദി പറഞ്ഞു.

article-image

dfsfdsf

article-image

sdfsf

article-image

sdffsdfds

article-image

sdfsdfsdf

You might also like

Most Viewed