ഫ്രണ്ട്സ് ഓഫ് തൂബ്ലി വാക്ക്‌വേ ഔദ്യോഗിക ടി-ഷർട്ട് പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് ഓഫ് തൂബ്ലി വാക്ക്‌വേ കൂട്ടായ്മയുടെ ഔദ്യോഗിക ടി-ഷർട്ട് പ്രകാശനം തൂബ്ലി വാക്ക്‌വേയിൽ വെച്ച് നടന്നു. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ഷംസ് വി.പി. ടി-ഷർട്ട് പ്രകാശനം നിർവഹിച്ചു.
അംഗങ്ങൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ പരിപാടികളാണ് ഫ്രണ്ട്സ് ഓഫ് തൂബ്ലി വാക്ക്‌വേ സംഘടിപ്പിച്ചു വരുന്നത്.
പ്രകാശ ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി ഷഫീർ, ജോയിന്റ് സെക്രട്ടറി ഫിറോസ്, ട്രഷറർ ഷബീർ, അസിസ്റ്റന്റ് ട്രഷറർ ഷിഹാബ്, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, ചാരിറ്റി കൺവീനർ മനോജ് നമ്പിയാർ എന്നിവർ പങ്കെടുത്തു.
കൂടാതെ കമ്മിറ്റി അംഗങ്ങളായ രതീഷ്, മുസ്തഫ, നിഷാദ്, ശ്രീജയ്, ശ്രീജിത്ത്, അൻവർ, സലിം ബാവ, ഷംസീർ മലപ്പുറം, ബാബു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ടി-ഷർട്ട് പ്രകാശനത്തിന് ശേഷം കൂട്ടായ്മയിലെ അംഗങ്ങൾ തൂബ്ലി വാക്ക്‌വേയിൽ കൂട്ടനടത്തവും സംഘടിപ്പിച്ചു.
sdfsf

