ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം 'ഹെൽപ്പ് & ഡ്രിങ്ക് 2026' പദ്ധതിക്ക് ജനകീയ സമാപനം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തിവന്ന 'ഹെൽപ്പ് & ഡ്രിങ്ക് 2026' പദ്ധതിക്ക് ആവേശോജ്ജ്വലമായ സമാപനം. തൂബ്ലിയിലെ പ്രശസ്തമായ അലൂമിനിയം കേർ വർക്ക് സൈറ്റിൽ വെച്ച് നടന്ന ജനകീയ സമാപന ചടങ്ങിൽ നിരവധി തൊഴിലാളികളും വിവിധ സംഘടനാ ഭാരവാഹികളും പങ്കാളികളായി.

ക്യാപിറ്റൽ ഗവർണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ചേമ്പർ ഓഫ് കൊമേഴ്സ് ഭരണസമിതി അംഗം ബോബ് താക്കർ പദ്ധതി വിതരണത്തിൻ്റെ സമാപന ഉദ്ഘാടനം നിർവഹിച്ചു. കടുത്ത ഉഷ്ണത്തിലും തണുപ്പിലും തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ചടങ്ങിൽ ബോധവൽക്കരണവും വിശദീകരണവും നൽകി.

ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചാരിറ്റി കൺവീനറും സാമൂഹിക സേവന പ്രമുഖനുമായ സുബൈർ കണ്ണൂർ, 'വൺ ബഹ്‌റൈൻ ടുഗതർ' ഭാരവാഹി ആൻ്റണി പൗലോസ്, ടീം തൗഫീഖ്, കാസിം പാടത്തകായിൽ, സമീർ (ദാർ അൽ ഷിഫ), സനിൽ (ഫുഡ് ഗ്രൂപ്പ്), അജീഷ് (റാഷിദ് പൂൾ), സുബൈർ (ഡയറക്ടർ, അലൂമിനിയം കേർ), മൊയ്തീൻ ഹാജി, സൈനൽ, നൗഷാദ് പൂനൂർ, ഖൈസ് അഴീക്കോട്, ഹുസൈൻ വയനാട്, അൻവർ ശൂരനാട്, ബദർ പൂവാർ, മജീദ് തണൽ, സമീർ (തായ്‌ലൻഡ് എംബസി), അൻവർ നിലമ്പൂർ, മണികുട്ടൻ, അനിൽ (റോസ് വുഡ്), മനാഫ്, ദിനേശ് പള്ളിയാലിൽ, സാജിദ്, ഖലീൽ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും ബി എം ബി എഫ് ഭാരവാഹികളും കച്ചവട സ്ഥാപന ഉടമകളും ജീവനക്കാരും സംബന്ധിച്ചു. ദാർ അൽ ഷിഫ മെഡിക്കൽ ടീമിൻ്റെ സേവനവും ചടങ്ങിൽ ലഭ്യമായിരുന്നു.

ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ കഴിഞ്ഞ 12 വർഷങ്ങളായി ബി എം ബി എഫ് ഈ പദ്ധതി തുടർച്ചയായി നടപ്പിലാക്കി വരുന്നു. ദാഹജലം, പഴവർഗ്ഗങ്ങൾ, ഐസ്‌ക്രീം, എനർജി ഡ്രിങ്ക്, ഭക്ഷണം എന്നിവയുടെ വിതരണത്തിന് പുറമെ മെഡിക്കൽ പരിശോധനകൾ, മരുന്നുകൾ, മാനസിക ഉത്തേജന ബോധവൽക്കരണങ്ങൾ എന്നിവയും ഈ കാലയളവിൽ വിവിധ തൊഴിലിടങ്ങളിൽ സംഘടിപ്പിച്ചു.

കഴിഞ്ഞ 12 വർഷത്തിനിടെ വിവിധ രാജ്യക്കാരായ പത്ത് ലക്ഷത്തിലധികം തൊഴിലാളികൾക്ക് ആശ്വാസമെത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ബി എം ബി എഫ് ഭാരവാഹികൾ വ്യക്തമാക്കി. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിൽ ബഹ്‌റൈൻ ഭരണാധികാരികൾ നൽകിയ പിന്തുണയ്ക്ക് ഭാരവാഹികൾ പ്രത്യേക നന്ദി രേഖപ്പെടുത്തി.

article-image

dssf

article-image

dsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed