അറാദിൽ വ്യാപക പരിശോധന: നിയമലംഘനങ്ങൾ കണ്ടെത്തി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: മുഹറഖ് ഗവർണറേറ്റും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി അറാദിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി മാനദണ്ഡങ്ങളെക്കുറിച്ചും പൊതുജന സുരക്ഷാ നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു ഈ പരിശോധന.

പ്രദേശവാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് മുഹറഖ് ഗവർണർ സൽമാൻ ബിൻ ഹിന്ദി പറഞ്ഞു. പ്രത്യേകിച്ചും അറാദ് സർവീസ് ഏരിയ കേന്ദ്രീകരിച്ചായിരിക്കും ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ.

പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളും വർക്ക്‌ഷോപ്പുകളും ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സുരക്ഷാ നിബന്ധനകളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed