വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ബഹ്റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു കൊണ്ട് കഴിഞ്ഞ 9 വർഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം. സാമ്പത്തിക സഹായവും ഒപ്പം യത്തീംഖാനയിൽ നിന്നും ഭക്ഷണസഹായവും യത്തീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലിൽ ചികിത്സാ വായ്പയും, വിദ്യാഭ്യാസ സഹായവും, റംസാനിൽ പ്രത്യേക സഹായങ്ങളും നൽകിവരുന്നു. പുതുതായി 12 കുട്ടികളെ കൂടി ഉൾപ്പെടുത്തി ഈ വർഷം 44 കുട്ടികളെ ഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു.
2023-24 വർഷത്തെ വാത്സല്യം വാർഷിക പദ്ധതിയുടെ ഉദ്ഘാടനം വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി MMS ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്പോൺസർ ചെയ്തു സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങളെ ഏല്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. KMCC വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ഓക്കേ കാസിം, നിസാർ ഉസ്മാൻ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ റഷീദ് മാഹി ഫരീദ റിയാസ് തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡണ്ട് ഇ.അഹമ്മദ് അധ്യക്ഷത വഹിച്ചു. എ പി ഫൈസൽ സ്വാഗതവും സഹീർ വില്യാപ്പള്ളി നന്ദിയും പറഞ്ഞു. ഇസഹാക്ക് വില്യാപ്പള്ളി വാത്സല്യ പദ്ധതി വിശദീകരിച്ചു. ശരീഫ് കോറോത്ത്,കൂടത്തിൽ മൂസഹാജി ഹാഷിം പി പി സലാം ഹാജി കുന്നോത്ത് അനസ് ഏലത്ത കരീം നെല്ലൂർ, കുഞ്ഞമ്മദ് ചാലിൽ സമീർ മൈക്കുളങ്ങര, കപ്പി നൗഷാദ് അഫ്സൽ കീരപ്പള്ളി സിറാജ് അമരാവതി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ngfhgfdhg