ബഹ്‌റൈൻ പ്രതിഭ 'ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ്' ചെസ്സ് ടൂർണമെന്റിന് ഉജ്ജ്വല സമാപനം; പൃഥ്വിരാജ് പ്രജീഷ് ചാമ്പ്യൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് 'ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ് സീസൺ 1' ഗലാലിയിൽ ആവേശോജ്ജ്വലമായി സമാപിച്ചു. സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ലൂനസ് മദീൻ ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന മത്സരങ്ങൾ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ബോർഡ് അംഗം മുസ്തഫ സലാഹ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
7 റൗണ്ട് റാപ്പിഡ് ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ബഹ്‌റൈൻ ദേശീയ ചാമ്പ്യൻ ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ള 140-ഓളം ഫിഡെ (FIDE) റേറ്റഡ് താരങ്ങൾ മാറ്റുരച്ചു. മെയിൻ കാറ്റഗറിയിൽ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി ട്രോഫിയും 600 ഡോളർ ക്യാഷ് പ്രൈസും സ്വന്തമാക്കി. മെറോ അഘ്യാദ് രണ്ടാം സ്ഥാനവും (400 ഡോളർ), അയ്യാദ് ഹുസൈൻ മൂന്നാം സ്ഥാനവും (200 ഡോളർ) നേടി.
എ. ഹഡ്സൺ (അണ്ടർ 15), സാത്വിക് ശർമ്മ (അണ്ടർ 10), ഫഹദ് ഫവാസ് അൽഖൊസൈബി (അൺറേറ്റഡ്), ആദിത്യ അഗർവാൾ (1400–1599 റേറ്റിംഗ്) എന്നിവർ അതത് വിഭാഗങ്ങളിൽ വിജയികളായി. ജൂദ് മൻസൂർ അൽഫറാജ് മികച്ച ബഹ്റൈനി ജൂനിയർ കളിക്കാരനായും മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്കൂളിനുള്ള പുരസ്കാരം ന്യൂ മില്ലെനിയം സ്കൂളും മികച്ച മുതിർന്ന കളിക്കാരനുള്ള അവാർഡ് പിസ്പിനിസ് ഡിമിട്രിയോസും കരസ്ഥമാക്കി.
സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, അൽ മൊയ്ദ് ഗ്രൂപ്പ് സി.ഒ.ഒ ലോഹിദാസ്, അർജുൻസ് ചെസ്സ് അക്കാദമി ഡയറക്ടർ അർജുൻ കക്കാടത്, കൺവീനർ മനോജ് പോൾ, മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.
dfdsf

