ബി.കെ.എസ് 'ശ്രാവണം 2026': മെഗാ തിരുവാതിരയോടെ രണ്ടാം ഘട്ട ആഘോഷങ്ങൾക്ക് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (BKS) സംഘടിപ്പിക്കുന്ന 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന മെഗാ തിരുവാതിരയിൽ നൂറിലധികം വനിതകൾ അണിനിരന്നു. സമാജം അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കേരള സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. നൂറുകണക്കിന് പേരാണ് പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.

ഇന്ന് രാത്രി 7.30-ന് പായസ മത്സരവും ഓണപ്പുടവ മത്സരവും നടക്കും. പരമ്പരാഗത രീതിയിലുള്ള രുചികരമായ പായസങ്ങൾ ഒരുക്കി വീട്ടമ്മമാർ മാറ്റുരയ്ക്കുമ്പോൾ, കേരളീയ തനിമ വിളിച്ചോതുന്ന വസ്ത്രധാരണ മത്സരമാണ് ഓണപ്പുടവ മത്സരത്തിൽ നടക്കുക. നാളെ രാത്രി 7.30-ന് ഓണപ്പാട്ട് മത്സരവും അരങ്ങേറും.

സെപ്റ്റംബർ 16-ന് രാത്രി 7.30-ന് 'ആരവം മരം' ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകളുടെ പ്രത്യേക സംഗീത വിരുന്നും ഉണ്ടാകും. ശ്രാവണം 2026-ലെ ഏറ്റവും പ്രധാന ആർഷകങ്ങളിലൊന്നായ 'ചിത്രവിരുന്ന്' (ചിത്രതരംഗം) സംഗീത സന്ധ്യ സെപ്റ്റംബർ 25-ന് വൈകുന്നേരം 6.30-നാണ് നടക്കുക. പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയോടൊപ്പം ഗായകരായ നിഷാദ്, അർജുൻ, അനാമിക എന്നിവരും വേദിയിലെത്തും.

ഓക്ടോബർ 2-ന് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വിപുലമായ തിരുവോണ സദ്യയോടെയാണ് 'ശ്രാവണം 2026' ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുക.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed