ഫ്രന്റ്‌സ് ഈസാ ടൗൺ യൂണിറ്റ് കുടുംബസംഗമം നടത്തി

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഈസാ ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ഇസാടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.പി.ജാസിർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജീവിത വിജയമെന്നത് കുടുംബവുമായുള്ള നല്ല ബന്ധത്തിനെ ആശ്രയിച്ചായിരിക്കും നില നിൽക്കുന്നത്, നമ്മൾ എങ്ങനെ കുടുംബത്തെ സമീപിക്കുന്നുവോ, ആ സമീപനം തന്നെയായിരിക്കും ആ വ്യക്തിക്ക് പൊതു സമൂഹവുമായിട്ടുള്ള നിലപാടുകളിലും പുലർത്തുവാൻ കഴിയുക അതിനാൽ കുടുംബം ഇമ്പമുള്ളതാക്കി മാറ്റുവാനും, അറ്റ് പോയ ബന്ധങ്ങൾ ഇണക്കി ചേർക്കുവാനും നമ്മളെല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിപാടിയിൽ യൂണിറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ഷാഹുൽ സ്വാഗതവും നിദാൽ ഖിറാ അത്തും ഏരിയാ പ്രസിഡന്റ് സമീർ ഹസ്സൻ നന്ദിയും പറഞ്ഞു.
fgghfghf