‘മന്ത്രി റിയാസിന്റെ പരിപാടിക്ക് എത്തിയില്ലെങ്കിൽ 100 രൂപ പിഴ’; കുടുംബശ്രീക്കാർക്ക് മുന്നറിയിപ്പുമായി വാർഡ് മെമ്പർ


പൊതുമരാമത്ത് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്താത്തവരിൽ നിന്നും നൂറു രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ആരോപണം. കുടുംബശ്രീ അംഗങ്ങൾക്കാണ് പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം ലഭിച്ചത്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ എസ് ഷീജയുടേതെന്ന പേരിലാണ് ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഷീജയുടെ ശബ്ദ സന്ദേശമെത്തിയത്. ഞായറാഴ്ച വൈകിട്ട് നെടുമങ്ങാട് നടക്കുന്ന പരിപാടിയിലാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പങ്കെടുക്കുന്നത്. പരിപാടി നടക്കുന്നത് മന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിലാണ്. 

‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’, എന്നാണ് ഷീജയുടെ ശബ്ദസന്ദേശം.

article-image

ിുൂ്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed