വനിതദിന പരിപാടികളുമായി പ്രതിഭ വനിതവേദി

ലോക വനിതദിനത്തിൽ ബഹ്റൈൻ പ്രതിഭ വനിതവേദി കേന്ദ്ര നേതൃത്വ പ്രവർത്തകർ മുഹമ്മദ് അഹമ്മദി കമ്പനി, ലുലു ക്ലീനിങ് കമ്പനി എന്നിവിടങ്ങളിൽ തൊഴിൽചെയ്യുന്ന വനിത ജീവനക്കാരുടെ താമസസ്ഥലം സന്ദർശിച്ച് അവരോടൊപ്പം സമയം പങ്കിട്ടു. ഭക്ഷണവിതരണവും നടത്തി. ‘ഒറ്റക്കല്ല, ഒന്നിച്ച്’ എന്ന വിളംബരത്തോടെയുള്ള വനിതശാക്തീകരണ സന്ദർശന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജോയൻറ് സെക്രട്ടറി റീഗ പ്രദീപ്, വൈസ് പ്രസിഡന്റ് സിൽജ സതീഷ്, വനിതവേദി എക്സിക്യൂട്ടിവ് അംഗമായ അനിത മണികണ്ഠൻ, വനിതവേദി അംഗങ്ങളായ അനിത നാരായണൻ, സുജാസ് ഡ്രീംസ് എന്നിവർ നേതൃത്വം നൽകി. ജോയൻറ് സെക്രട്ടറി റീഗ സ്വാഗതം പറഞ്ഞു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, കേന്ദ്ര കമ്മിറ്റി അംഗമായ രാജീവൻ, മുഹമ്മദ് അഹമ്മദി കമ്പനി മാനേജർ സന്ദീപ് നായർ എന്നിവർ സംസാരിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി വനിത അംഗം ഷീബ രാജീവൻ വനിത ജീവനക്കാരുമായി സംവദിച്ചു. പ്രതിഭ റിഫ മേഖല വനിതവേദിയുടെ നേതൃത്വത്തിൽ ‘സ്ത്രീസുരക്ഷ സൈബർ ഇടങ്ങളിൽ’ വിഷയത്തിൽ വനിതകൾക്കായുള്ള കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. മേഖല വനിതവേദി കൺവീനർ ഷോണിമ ജയേഷ്, കേന്ദ്ര വനിതവേദി അംഗം ഷമിത സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സംസാരിച്ചു.
dfgdgdfg