ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലുള്ള പ്രവാസിക്ക് ധനസഹായവും വിമാനടിക്കറ്റും നൽകി


ഗുരുതര അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലുള്ള സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ അംഗം സൈനുദ്ദീന് സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും എം.സി.എം.എ ചാരിറ്റി നൽകി. തുടർ ചികിത്സക്കായി എത്രയും പെട്ടെന്ന് നാട്ടിൽ പോകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്. സഹായവും വിമാന ടിക്കറ്റും എം.സി.എം.എ ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷാധികാരി ലത്തീഫ് മരകാട്ടിനു കൈമാറി. ചടങ്ങിൽ സെക്രട്ടറി അഷ്‌കർ പൂഴിതല, കാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസീസ്, റഫീഖ്, അബ്ദുല്ല, ഫസലു എന്നിവരും സന്നിഹിതരായിരുന്നു.

article-image

ghjghjgj

You might also like

Most Viewed