ഹോപ്പ് ബഹ്റൈനിന്റെ കരുതലിൽ രോഗിയെ നാട്ടിലയച്ചു

കാൻസർ ബാധിതനായ ആന്ധ്രാ സ്വദേശി രാജയ്യ (54) ഒന്നര മാസത്തെ സൽമാനിയ ആശുപത്രിയിലെ ചികിത്സക്കു ശേഷം തുടർ ചികിത്സക്ക് നാട്ടിലേക്കു യാത്രയായി. പാസ്സ്പോർട്ടോ , വിസയോ ഇല്ലാതെ നിന്നിരുന്ന അദ്ദേഹം പതിനൊന്നു വർഷങ്ങളായിരുന്നു നാട്ടിൽ പോയിട്ട്. തൊണ്ടയിലെ കാൻസർ മൂർച്ഛിച്ചതിനാൽ തുടർ ചികിത്സക്കു നാട്ടിലയക്കാൻ വേണ്ടി ഡിസ്ചാർജ് ചെയ്‌തെങ്കിലും ഒരു വഴിയും ഇല്ലാതെ അദ്ദേഹം ബുദ്ദിമുട്ടുകയായിരുന്നു.
ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റിങ് ടീം അംഗങ്ങൾ വേണ്ട പരിചരണവും, നാട്ടിലയക്കാനുള്ള സഹായങ്ങളും നൽകുകയായിരുന്നു. ഹോപ്പിന്റെ അപേക്ഷയിൽ ഇന്ത്യൻ എംബസി ഔട്ട് പാസും , ടിക്കറ്റും നൽകി സഹായിച്ചു. മൂന്ന് പെൺമക്കളും , ഭാര്യയും ഉള്ള രാജയ്യയുടെ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു സുമനസുകൾ നൽകിയ തുക അദ്ദേഹത്തിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു. ഹോപ്പ് ബഹ്‌റൈൻ വീൽ ചെയറും, പുതു വസ്ത്രങ്ങളും ഗൾഫ് കിറ്റും നൽകി അദ്ദേഹത്തെ യാത്രയാക്കി.
hdhdhgf