കോഴിക്കോട്‌ ജില്ല പ്രവാസി ഫോറം ലോക വനിതാ ദിനം ആഘോഷിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ലോക വനിതാ ദിനാഘോഷം ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. മുഖ്യാഥിതിയായ, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ: ഷെമിലി പി ജോൺ നിലവിളക്ക് കൊളുത്തി പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ടിങ്ങും അവർ നടത്തുകയുണ്ടായി. ഐമാക് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്‌ടാഥിതിയായ ചടങ്ങിൽ കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ രമാ സന്തോഷ് സ്വാഗതവും ജോയിന്റ് കൺവീനർ സജ്ന ഷനൂബ്‌ നന്ദിയും പറഞ്ഞു. ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി, സീനിയർ വൈസ് പ്രസിഡണ്ട് ശശി അക്കരാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബബിന യോഗ നടപടികൾ നിയന്ത്രിച്ചു.

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കെപിഎഫ് നടത്തിയ ഡെസേർട്ട് പാചക മത്സരത്തിൽ ഹരിപ്രിയ വി. വി, ആബിദ റഫീഖ്, സാന്ദ്ര നിഷിൽ എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. വിധികർത്താക്കളായി എത്തിയ സിജി ബിനു ,അഭി ഫിറോസ് ,ഷർമിള അപ്പുഹാമി എന്നിവർക്ക് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു. കെ. ബാലൻ, കെ. ടി. സലിം എന്നിവർ ഉപഹാരങ്ങൾ നൽകി.

കെ.പി.ഫ് ലേഡീസ് വിങ് മെമ്പർമാരായ സാന്ദ്ര നിഷിൽ ,അഞ്ജലി സുജീഷ്,ഖൈറുന്നീസ റസാഖ്,ശ്രീലത ഷാജി,വഹീദ ഹനീഫ്,ശ്രീജില ബൈജു,ഭാഗ്യശ്രീ അഖിൽ,അമീറ സഹീർ,ജീന രവീന്ദ്രൻ,സംഗീത റോഷിൽ,അശ്വതി മിഥുൻ,ഉഷ ശശി,ഷീബ സുനിൽ,സിനി സുരേന്ദ്രൻ,സിമി സുധീർ,സരന്യ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ വനിതകൾക്കും കെപിഎഫ് ഉപഹാരങ്ങൾ നൽകി.

article-image

fsgdgdfgdfg

You might also like

Most Viewed