ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഗുരുദീപം 2023 മാർച്ച് 17ന്


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2022-23 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനവും സംഗീത നിശയും മാർച്ച് 17ന് വെള്ളിയാഴ്ച ( ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിൽ സംഘടിപ്പിക്കും.

വൈകുന്നേരം 5.30 pm മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഏഴു ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഫ്ളോട്ടുകളുടെയും, കലാരൂപങ്ങളുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടുകൂടി വർണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. 108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ് എൻ സി എസിലെ യുവ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും.

പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ ജി ബാബുരാജ് രക്ഷാധികാരിയായ പരിപാടിയിൽ ശിവഗിരി മഠം ധർമ്മസംഘം പ്രസിഡന്റ് ബശീ സച്ചിദാനന്ദ സ്വാമികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്റൈൻ സോഷ്യൽ മിനിസ്ട്രി പ്രതിനിധികൾ എന്നിവർക്കൊപ്പം പാർലിമെന്റംഗം അടൂർ പ്രകാശ് മുഖ്യതിഥിയായും മുൻ കേരള നിയമസഭാംഗവും മികച്ച വാഗ്മിയുമായ കെ എൻ എ ഖാദർ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.

മെഗാമാർട് സൂപ്പർമാർക്കറ്റിനു ഗുരുതി "അവാർഡും, ആതുരസേവന രംഗത്തു അൽ ഹിലാൽ ഹോസ്പിറ്റൽ നൽകുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കു " ഗുരുസാന്ത്വനം “ അവാർഡും, യുവ ബിസ്സിനെസ്സ് സംരംഭകന് നൽകുന്ന "ഗുരുസമക്ഷം" അവാർഡ് മാസ്റ്റർ കാർഡ് കൗൻറി ഹെഡ് വിഷ്ണു പിള്ളയ്ക്കും മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫ്രാൻസിസ് കൈതാരത്ത് നു “ ഗുരുസേവ അവാർഡും, കർണാടക സർക്കാരിന്റെ മാനവസേവയെ മുൻനിർത്തി ആദരിക്കപ്പെട്ട ശ്രീ. രാജ്കുമാർ ഭാസ്ക്കറിനു ഗുരു കൃപ അവാർഡും ചടങ്ങിൽ സമ്മാനിക്കും. ഇതിന് ശേഷം പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും ശ്യാം ലാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി സജീവൻ, കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ഗോകുൽ, മെമ്പർഷിപ്പ് സെക്രട്ടറി ഷൈൻ എന്നിവർ പങ്കെടുത്തു.

article-image

dfgdfgdg

You might also like

Most Viewed