ഹിന്ദുവികാരം വ്രണപ്പെടുത്തി; ഭാരത് മാട്രിമോണിയുടെ പരസ്യവീഡിയോക്കെതിരെ ബഹിഷ്കരണ ക്യാമ്പയിൻ

അന്താരാഷ്ട്ര വനിതാദിനത്തോടും ഹോളിയോടും അനുബന്ധിച്ച് മാട്രിമോണിയൽ സൈറ്റായ ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യവീഡിയോക്കെതിരെ വിമർശനം. ഹോളിക്കെതിരെ പരസ്യം നൽകിയതിലൂടെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നെറ്റിസൺസ് വെബ്‌സൈറ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
നിരവധി സ്ത്രീകൾ ഹോളിക്കിടെയുണ്ടായ ഉപദ്രവങ്ങൾ മൂലം ആഘോഷങ്ങൾ അവസാനിപ്പിച്ചു. ഈ ഹോളി ആഘോഷത്തിൽ സ്ത്രീകളെ സുരക്ഷിതരരാക്കണമെന്നുമായിരുന്നു ഭാരത് മാട്രിമോണി പരസ്യ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. 75 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മുഖത്ത് മുഴുവൻ ചായം പൂശി ഹോളി ആഘോഷിക്കുന്ന യുവതിയുടെ ദൃശ്യങ്ങളോടെയാണ് തുടങ്ങുന്നത്. ആഘോഷത്തിനു ശേഷം വാഷ്ബേസിനിൽ മുഖത്തെ ചായം കഴുകിക്കളയുമ്പോൾ മുറിവേറ്റ പാടുകളാണ് കാണുന്നത്. ചില നിറങ്ങൾ എളുപ്പം കഴുകി കളയാനാകില്ലെന്ന് ക്യാപ്ഷനിൽ കാണിക്കുന്നു. ഹോളിക്കിടെയുണ്ടാകുന്ന പീഡനങ്ങൾ വലിയ മുറിവാണെന്നും പറയുന്നു.
പരസ്യം ഹോളിക്കെതിരെയാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എത്രയും വേഗം പരസ്യം നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നു. ഭാരത് മാട്രിമോണിക്കെതിരെ ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണ ക്യാമ്പയിൻ വ്യാപകമായിട്ടുണ്ട്. ഈ വിഷയത്തിൽ ഭാരത് മാട്രിമോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
hfhgf