'ദി ഡിജിറ്റൽ വുമൺ': പ്രത്യേക ഓഫറുമായി ലുലു എക്സ്ചേഞ്ച്


സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് 'ദി ഡിജിറ്റൽ വുമൺ' എന്ന പേരിൽ വനിത ഉപഭോക്താക്കൾക്കായി ബഹ്റൈൻ ലുലു എക്സ്ചേഞ്ചിന്റെ പ്രത്യേക ഓഫർ. കാമ്പയിന്റെ ഭാഗമായി 2023 ഏപ്രിൽ എട്ടിനു മുമ്പ് ലുലു എക്സ്ചേഞ്ചിന്റെ മണി ആപ്പിലൂടെ പണം അയക്കുന്ന വനിതകൾക്ക് വയർലെസ് ഹെഡ്ഫോൺ സമ്മാനമായി ലഭിക്കും. ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ ഡിജിറ്റലൈസേഷനെ നയിക്കണമെന്ന കാഴ്ചപ്പാടിലാണ് വ്യത്യസ്തമായ കാമ്പയിൻ നടത്തുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജി.എം എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

വനിതദിനമായ മാർച്ച് എട്ടിനു തുടങ്ങിയ കാമ്പയിൻ ഏപ്രിൽ എട്ടുവരെയാണ് നീണ്ടുനിൽക്കുക. ഏപ്രിൽ 15നു മുമ്പ് ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ശാഖയിൽ നിന്ന് സമ്മാനം കൈപ്പറ്റാം. കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.

article-image

RTGHDFGHGDG

You might also like

Most Viewed