ഓജോബോർഡ് കളിച്ചു ഭയന്ന് തളർന്നുവീണ 28 വിദ്യാർഥിനികൾ ആശുപത്രിയിൽ

കൊളംബിയയിലെ ഗേൾസ് സ്കൂളിൽ ഓജോബോർഡ് കളിക്കിടെ ഭയന്ന് തളർന്നുവീണ 28 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓജോബോർഡ് കളിച്ച് കുട്ടികൾ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു.പാസ്തോ നഗരത്തിലെ ഗലേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികളാണ് എല്ലാവരും. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടികളുടെ നിലവിലെ അവസ്ഥ ഇതുവരെ പരസ്യമാക്കിയിട്ടില്ല. വിദ്യാർഥിനികളെ പോലെ മാതാപിതാക്കളും സംഭവത്തിൽ പരിഭ്രാന്തിയിലാണ്.
സ്കൂൾ അധികൃതർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. സ്കൂളിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ തടയാൻ സ്കൂൾ അധികൃതർക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മാതാപിതാക്കൾ പ്രതികരിക്കുന്നു.
fgjgyjgy