ഇ-ട്രാഫിക് മൊബൈൽ ആപ്പ് വിജയകരം


ബഹ്റൈനിൽ നടക്കുന്ന ചെറിയതോതിലുള്ള ട്രാഫിക് അപകടങ്ങളിൽ 80 ശതമാനവും ഇ-ട്രാഫിക് മൊബൈൽ ആപ് വഴി പരിഹരിക്കാൻ സാധിച്ചുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു. ചെറിയ വാഹനാപകടങ്ങൾ ഉഭയകക്ഷിസമ്മതത്തോടെ ഇൻഷുറൻസ് കമ്പനികൾ കൈകാര്യം ചെയ്യുമെന്ന് 2021ൽ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് നടപടിക്രമം അനുസരിച്ച്, ഇ-ട്രാഫിക് ആപ് വഴി ഈ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.അപകടം സംബന്ധിച്ച് തർക്കമുണ്ടായാൽ മാത്രമേ വാഹനമോടിക്കുന്നവർ ഡയറക്‌ടറേറ്റിൽ നേരിട്ട് ചെന്ന് റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ.

കഴിഞ്ഞ വർഷം ഇ-ട്രാഫിക് മൊബൈൽ ആപ് വഴി 8,88,000ത്തിലധികം പരാതികൾ പരിഗണനക്ക് വന്നുവെന്നും, bahrain.bh പോർട്ടലിലൂടെയും ഇ-ട്രാഫിക് ആപ്പിലൂടെയും നൽകുന്ന 35 സേവനങ്ങൾക്കായാണ് ഇവ വന്നതെന്നും ട്രാഫിക്ക് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഏർപ്പാടാക്കിയ സ്വകാര്യ വാഹന പരിശോധന കേന്ദ്രങ്ങൾ വഴി കഴിഞ്ഞ വർഷം 1,66,000 വാഹനങ്ങൾ പരിശോധിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള അപേക്ഷകൾ ഡയറക്ടറേറ്റിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

dfgdfgdfgdfg

You might also like

Most Viewed