പുതിയ അനുഭവമായി ചെമ്മീൻ നാടകം

ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ചെമ്മീൻ നാടകം ആസ്വാദകർക്ക് പുതിയ അനുഭവമായി മാറി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകം കാണാനായി നിരവധി പേരാണ് എത്തിയത്. ബേബിക്കുട്ടൻ തൂലിക നാടകാവിഷ്കാരവും സംവിധാനവും നിർവഹിച്ച നാടകം ഇതിനകം 2000 രത്തോളം വേദികളിൽ അവതരിപ്പിച്ച് കഴിഞ്ഞു. ബഹ്റൈനിൽ അരങ്ങേറിയ നാടകത്തിൽ ഇവിടെയുള്ള നാടക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും അടങ്ങിയ 25 പേരാണ് വിവിധ കഥാപാത്രങ്ങളായി തിളങ്ങിയത്.
അനീഷ് നിർമലൻ പരീക്കുട്ടിയെയും വിജിന സന്തോഷ് കറുത്തമ്മയെയും ശ്രീജിത്ത് ശ്രീകുമാർ പഴനിയെയും അവതരിപ്പിച്ചു. മനോഹരൻ പാവറട്ടി, അനീഷ് ഗൗരി, ജയ രവികുമാർ , ജയ ഉണ്ണികൃഷ്ണൻ, അശ്വനി സെൽവരാജൻ, സതീഷ് പുലാപ്പറ്റ, അരുൺ ആർ. പിള്ള, ശരണ്യ അരുൺ, മാസ്റ്റർ ശങ്കർ ഗണേഷ് , ലളിത ധർമരാജൻ, അഭിലാഷ് വെള്ളുക്ക, ഷിബു ജോൺ, രാജേഷ് ഇല്ലത്ത് , സന്തോഷ് ബാബു, ജയേഷ് താന്നിക്കൽ, സ്വാദിഖ് തെന്നല, ശ്രുതി രതീഷ്, റെജിന ബൈജു, ജീതു ഷൈജു, അഞ്ചുപിള്ള, രചന അഭിലാഷ്, വിദ്യ മേരിക്കുട്ടി എന്നിവരാണ് മറ്റ് വേഷങ്ങൾ അഭിനയിച്ചത്. സാങ്കേതിക പ്രവർത്തകരുടെ ഒരു വൻനിരയും നാടകത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു. മലയാളിക്ക് മറക്കാനാകാത്ത കലാരൂപമാണ് നാടകമെന്നതിന്റെ തെളിവാണ് ചെമ്മീന്റെ വിജയമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കല വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ പറഞ്ഞു.
fggdfg
vbhjfgfgh