കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു


ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡിൽ ആണ് അപകടം നടന്നത്.

പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.

article-image

്ീൂബ്ീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed