ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ഇന്ത്യൻ എംബസി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പൺഹൗസ് സംഘടിപ്പിച്ചു. എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച്ചയാണ് ഓപ്പൺഹൗസ് സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടക്കുന്നത്. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്ത പങ്കെടുത്ത ഓപ്പൺഹൗസിൽ പരാതികൾ കേൾക്കാനായി കൗൺസിലാർ ഉദ്യോഗസ്ഥരും, നിയമവിദഗ്ധരും ഉണ്ടായിരുന്നു. അറുപതോളം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പരാതികളുമായി എത്തിയത്. പ്രവാസികൾക്കായി ഇവിടെയുള്ള ഇന്ത്യൻ കൂട്ടായ്മകൾ ചെയ്യുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു. ലേബർ റെജിസ്ട്രേഷൻ പ്രോഗ്രാമിനെ കുറിച്ച് എംബസിയിൽ വെച്ച് സെമിനാർ സംഘടിപ്പിച്ച ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതരെയും സ്ഥാനപതി അഭിനന്ദിച്ചു.
പ്രശസ്ത കവാലി സംഗീതജ്ഞൻ നവാസ് സാബ്രിയുടെ നേതൃത്വത്തിൽ മാർച്ച് 7ന് സ്പ്രിങ്ങ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഖവാലി നൈറ്റ് വിജയിപ്പിക്കാനും ഇന്ത്യൻ സമൂഹത്തോട് സ്ഥാനപതി അഭ്യർത്ഥിച്ചു.
്ീഹിൂ