സീറോ മലബാർ സൊസൈറ്റി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നടത്തപ്പെടുന്ന വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ ആരംഭിക്കും. വൈകുന്നേരം 6.30ന് ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്യുന്ന ടൂർണമെന്റിൽ 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുക്കും.
വൈശാഖ് ക്യാപ്റ്റനാകുന്ന സിംസ് മാസ്റ്റേഴ്സ്, ഷെബിൻ ക്യാപ്റ്റനാകുന്ന സിംസ് ബോമ്പേഴ്സ്, അജേഷ് ക്യാപ്റ്റനാകുന്ന സിംസ് വാരിയേഴ്‌സ്,അൻവിൻ ക്യാപ്റ്റനാകുന്ന സിംസ് സ്‌പൈക്കേഴ്സ് എന്നീ ടീമുകൾ ആണ് മത്സരിക്കുന്നത്. വിജയികൾക്ക് വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, അവാർഡും,രണ്ടാം സ്ഥാനക്കാർക്ക് ഗൾഫ് ഒലിവ് ട്രേഡിങ് നൽകുന്ന ഏവർ റോളിംഗ് ട്രോഫിയും, അവാർഡും നൽകുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു
BDBFDGG