സിജി ബഹ്റൈൻ ചാപ്റ്റർ അധ്യാപക പരിശീലന ശിൽപശാല നാളെ

മനാമ: സിജി (സെന്റർ ഫോർ ഇൻ ഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) ബഹ്റൈൻ ചാപ്റ്റർ അധ്യാപക പരിശീലന ശിൽപശാല നാളെ നടക്കും. വൈകീട്ട് 6.30 മുതൽ രാത്രി ഒമ്പതുവരെ സെഗയ്യ കെ.സി.എ ഹാളിൽ വെച്ച് നടക്കുന്ന ശില്പശാലയിൽ അധ്യാപകർക്കുള്ള നെക്സ്റ്റ് ജെൻ പരിശീലന പരിപാടികളും ഉണ്ടാകും.
നവശീലങ്ങൾ, ഗുണപരമായ അധ്യാപക-ശിഷ്യ ബന്ധം, ഭാവി വിദ്യാഭ്യാസ രീതികൾ എന്നിവയെ ആസ്പദമാക്കി രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന സെഷൻ, സിജി ഇന്റർനാഷനൽ കരിയർ കോ ഓഡിനേറ്ററും സൗദി യാമ്പൂ ഇൻഡസ്ട്രിയൽ കോളേജ് അധ്യാപകനുമായ നൗഷാദ് വി.മൂസ സാരഥ്യം വഹിക്കും
ഹൈ ഇംപാക്ട് എജു പ്രാക്ടീസ്, ബ്ലെൻഡഡ് ക്ലാസ് റൂമുകൾ തുടങ്ങി ഭാവി വിദ്യാഭ്യാസ-തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്ന പരിപാടിയിലേക്ക് രക്ഷിതാക്കൾക്കും പ്രവേശനമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഷിബു പത്തനംതിട്ട (39810210), നിസാർ കൊല്ലം (33057631) എന്നിവരുമായി ബന്ധപ്പെടാം.
ghfghfghgfh