ക്രൈസ്റ്റ് യുനിവേര്‍സിറ്റി പ്രതിനിധികളുമായി മുഖാമുഖം ഫെബ്രുവരി 25നു

ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രതിനിധികളുമായി 2023 വർഷത്തെ അഡ്മിഷൻ വിവരങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് സംവദിക്കുവാനായി വെബ്ബിനാർ നടത്തുന്നു. ഫെബ്രുവരി 25നു ശനിയാഴ്ച രാവിലെ 10. 30 മണിക്ക് ഓൺലൈൻ ആയിട്ടാണ് വെബ്ബിനാർ നടക്കുന്നത്. ബഹ്റൈനിലെ പ്രശസ്ത വിദ്യാഭാസ സ്ഥാപനമായ ലോറേൽസ് സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ ആണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.
പുതിയ അക്കാദമിക് വർഷത്തെ ഡിഗ്രി അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും സംശയ നിവർത്തി വരുത്തുവാനും വെബ്ബിനാറിൽ അവസരമുണ്ടായിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. കൂടാതെ സ്കോളര്ഷിപ്പുകൾക്കും ഫീ കൺസഷനുകളെയും കുറിച്ച് അറിയാനുള്ള അവസരം ഈ വെബ്ബിനാറിൽ ഉണ്ടായിരിക്കുന്നതാണ്.
സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടത് നിര്ബന്ധമാണ്. രജിസ്‌ട്രേഷനും മീറ്റിംഗ് ലിങ്കിനും 33644193, 34567220 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fhdfghdfg