നാഷണൽ ആക്ഷൻ ചാർട്ടറിന്റെ വാർഷികാഘോഷം നടന്നു


ബഹ്റൈന്റെ വികസനകാഴ്ച്ചപാടുകൾക്ക് അടിസ്ഥാന ശില പാകിയ നാഷണൽ ആക്ഷൻ ചാർട്ടറിന്റെ 22ആമത് വാർഷികാഘോഷം  നടന്നു.  സാഖിർ പാലസിൽ വെച്ച് നടന്ന ആഘോഷചടങ്ങുകളിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയെ അഭിനന്ദിക്കാനായി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ള പ്രമുഖർ എത്തി. വിവിധ മന്ത്രിമാർ, സൈനിക നേതാക്കൾ, ശൂറ കൗൺസിൽ, പാർലിമെന്റ് അദ്ധ്യക്ഷൻമാർ, രാജകുടുംബാംഗങ്ങൾ, നിതിന്യായ മേഖലയിലെ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരും ബഹ്റൈൻ രാജാവിനെ അഭിനന്ദിക്കാനെത്തി. നാഷണൽ ആക്ഷൻ ചാർട്ടർ രാജ്യത്തിന്റെ സർവോതന്മുഖമായ പുരോഗതിക്ക് കാരണമായതായും ഹമദ് രാജാവിന്റെ ഭരണകാലത്ത് ബഹ്റൈൻ അഭിമാനർഹമായ നേട്ടങ്ങളാണ് കൈവരിച്ചതെന്നും ആഘോഷപരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വാർഷികപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷചടങ്ങുകളും അരങ്ങേറി.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed